തിരുവനന്തപുരം: പകൽ അധികം വരുന്ന സോളാർ വൈദ്യുതി രാത്രി ഉപയോഗത്തിനായി ശേഖരിച്ച് വയ്ക്കുന്ന സാങ്കേതികവിദ്യക്കായി ടെണ്ടർ ക്ഷണിക്കാൻ കേന്ദ്ര സർക്കാരിൻ്റെ സോളാർ എനർജി കോർപറേഷൻ്റെ സാങ്കേതിക സഹായം തേടി സംസ്ഥാനം. കേരളം നേരിടുന്ന ഊർജ പ്രതിസന്ധിയിൽ നിർണായക ചുവടുവയ്പ്പാകുമിത്.
സൌരോർജ ഉത്പാദകർ ഗ്രിഡിൽ കൊടുക്കുന്ന വൈദ്യുതി കേന്ദ്രീകൃതമായി ബാറ്ററികളിൽ സംഭരിച്ച് ഉപയോഗിക്കാനുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) എന്ന സാങ്കേതിക പരിഹാരത്തിനാണ് സഹകരണം തേടിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 250 മെഗാവാട്ടിൻ്റെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനാണ് ആലോചന. ഗുജറാത്തും തമിഴ്നാടും 2000 മെഗാവാട്ടിൻ്റെ വീതം വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സോളാർ എനർജി കോർപറേഷനുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്.
Solar energy generated during the day is collected for the use at night
Discussion about this post