കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന സ്മാം പദ്ധതിയിലും കുടിശ്ശിക. കഴിഞ്ഞ സാമ്പത്തിക വർഷം ഉപകരണങ്ങൾ വാങ്ങിയവകയിൽ 25 കോടി രൂപയാണ് കർഷകർക്ക് കൊടുക്കാനുള്ളത്. ഈ വർഷം പദ്ധതി തുടങ്ങിയിട്ടുമില്ല. സംസ്ഥാനത്തിന്റെ കടക്കെണിയാണ് കുടിശ്ശിക വരാൻ കാരണം.
കഴിഞ്ഞ വർഷം 82 കോടി രൂപയിലേറെ ഉപകരണങ്ങളാണ് കർഷക പദ്ധതി പ്രകാരം വാങ്ങിയത്. കാർഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്നതാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി. ടില്ലർ, ബ്രഷ് കട്ടർ, ക്ലൈംബർ, പ്രൂണർ തുടങ്ങിയവയെല്ലാം സബ്സിഡി നിരക്കില്ഡ ലഭ്യമാക്കും. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. വ്യക്തികൾക്ക് 50 ശതമാനവും കാർഷികഗ്രൂപ്പുകൾക്ക് 80 ശതമാനവുമാണ് സബ്സിഡി.
രണ്ട് ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് ആനുകൂല്യം 40 ശതമാനമായി കുറയും. സബ്സിഡി തുക നേരിട്ട് അക്കൗണ്ടുകളിലേക്ക് കൈമാറും. സാധാരണ എല്ലാവർഷവും ജൂലൈയിൽ രജിസ്ട്രേഷൻ നടത്തി സെപ്റ്റംബറിൽ ഉപകരണങ്ങൾ നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല.
25 crore due under ‘SMAM’ scheme, which provides subsidy for agricultural machinery
Discussion about this post