തിരുവനന്തപുരം: നാടൻ വാഴപ്പഴങ്ങൾക്ക് വില കുതിക്കുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ വില. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നാടൻ എത്തപ്പഴത്തിന് കിലോയ്ക്ക് 100 രൂപ വരെയെത്തി.പാളയം കോടൻ 25-ൽ നിന്ന് ഒറ്റയടിക്ക് 50 -ലേക്ക് കുതിച്ചു. ഞാലിപ്പൂവന് 100 രൂപയാണ് തെക്കൻ ജില്ലയിലെ വിപണി വില. പൂവനം ചെങ്കദളിയും 80 വരെയെത്തി. തമിഴ്നാട്, വയനാടൻ വാഴക്കുലകളുടെ വരവ് കുറഞ്ഞതാണ് ഞൊടിയിടയിൽ വില കൂടാൻ കാരണം. കേരളത്തിലെ കടുത്ത വേനലും തമിഴ്നാട്ടിലെ കനത്ത മഴയുമാണ് വാഴക്കുലകളുടെ വരവിനെ ബാധിക്കുന്നത്.

എന്നാൽ കണ്ണൂർ, തൃശൂർ ജില്ലകളിലെ സ്ഥിതി പഴയതിൽ നിന്ന് വ്യത്യാസമില്ലാതെ തുടരുകയാണ്. കണ്ണൂരിൽ ഏത്തപ്പഴത്തിന് 53, പാളയം കോടന് 25, ഞാലിപ്പൂവൻ 40, പൂവൻപ്പഴം 40 എന്നിങ്ങനെയാണ് വില. തൃശൂരിലും സമാനമാണ്.
പഴത്തിന്റെയും പച്ചക്കറികളുടെയും വിവവർധന ഓണവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തിന് സമാനമായി പ്രത്യേക വിപണി ഒരുക്കാനുള്ള തീരുമാനത്തിലാണ് ഹോർട്ടികോർപ്പ്.
Increase in banana price















Discussion about this post