സംസ്ഥാനത്തെ പ്രധാന ഉല്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തനത് കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്ത് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ജോലിസ്ഥലത്തെ ധാര്‍മ്മികതയും ഉറപ്പാക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളില്‍ കീഴില്‍ ഇതുവരെ ആയിരത്തിലധികം കൃഷി കൂട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേരളം ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.
കയറ്റുമതി പ്രോത്സാഹനം, വിപണി വിപുലപ്പെടുത്തല്‍, ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കേഷന്‍, ഇ‑മാര്‍ക്കറ്റിംഗ് സുഗമമാക്കല്‍ എന്നിവയ്ക്ക് പുറമെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും വിപണിയില്‍ തന്ത്രപരമായി സ്ഥാപിക്കാന്‍ ബ്രാന്‍ഡിംഗ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌പിഒ) പോലുള്ള കര്‍ഷക കൂട്ടായ്മകള്‍ കൃഷി ലാഭകരമാക്കാന്‍ സഹായിക്കും.
കൃഷിയില്‍ നിന്ന് വരുമാനം ഉണ്ടാക്കണമെങ്കില്‍ കര്‍ഷകര്‍ മൂല്യവര്‍ദ്ധിത ഉത്പന്ന മേഖലയിലേക്ക് കടന്നുവരണം. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന മേഖലയില്‍ വന്‍കിട കമ്പനികള്‍ ലാഭം കൊയ്യുന്നിടത്ത് നാട്ടിലെ സാധാരണ കര്‍ഷകര്‍ക്ക് കൂട്ടായ്മയിലൂടെ ഈ മേഖലയില്‍ വരുമാനം ഉണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് കര്‍ഷക കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
All major products to be brought under kerala brand
Discussion about this post