നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ആറ് കോടി കർഷകർക്ക് കൂടി അഗ്രി സ്റ്റാക്ക് നടപ്പാക്കും. 100 ദശലക്ഷത്തിലധികം കർഷകർ നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇന്ത്യൻ കർഷകരുടെ ഡാറ്റാബേസാണ് അഗ്രി സ്റ്റാക്ക്.
ഭൂവുടമസ്ഥ, കൃഷിയിടത്തിൻ്റെ ജിപിഎസ് കോർഡിനേറ്റുകൾ, കൃഷി ചെയ്യുന്ന വിളകൾ എന്നിവ ഉൾപ്പെടുന്നു, ഇതിലൂടെ കർഷകർക്ക് യൂണിക്ക് ഐഡി ലഭിക്കും. ഡാറ്റാ ബോസ് അടിസ്ഥാനപ്പെടുത്തിയാകും കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുക.
15 മിനിറ്റിനുള്ളിൽ വായ്പകൾ ലഭ്യമാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 12 സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ വിള സർവേ ആരംഭിച്ചിട്ടുണ്ട്.
Agri stack to cover six crore farmers
Discussion about this post