ചാണകം ഉണക്കിപ്പൊടിച്ച് വളമാക്കുന്ന പ്ലാൻ്റ് പ്രവർത്തന സജ്ജമായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പ്ലാൻ്റിൽ നിന്ന് അടുത്ത മാസം ആദ്യ വാരം മുതൽ ചാണകവളം ലഭ്യമായി തുടങ്ങും.
ചാണകത്തെ യന്ത്രസഹായത്തോടെ സംസ്കരിച്ച് ഉണക്കിപ്പൊടിച്ച് ജൈവവളമാക്കി കർഷകർക്ക് നൽകുന്നതാണ് പദ്ധതി. കുടുംബശ്രീയിൽ നിന്ന് താത്പര്യാർത്ഥം ആറ് വനിതകളാണ് പ്ലാൻ്റ് പ്രവർത്തിപ്പിക്കുന്നത്.

പച്ചചാണകം ടാങ്കിൽ കലക്കി പമ്പ് വഴി മെഷീനിൽ കടത്തിവിട്ട് ജലാംശം നീക്കം ചെയ്ത് കട്ടയാക്കിയശേഷം പൊടി രൂപത്തിലാക്കിയാണ് പായ്ക്ക് ചെയ്യുന്നത്. വളം വെള്ളായണി കാർഷിക കോളേജിൽ ലാബിൽ പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്.
ലാബ് പരിശോധന റിപ്പോർട്ടനുസരിച്ച് നീക്കം ചെയ്യുന്ന ജലാംശവും കാർഷിക രംഗത്ത് ഉപയോഗപ്രദമാക്കാമെന്ന ആലോചനയിലാണ്. ബന്ധപ്പെട്ടവരുടെ നിർദേശ പ്രകാരം ഇത് നടപ്പാക്കും.
സംരംഭത്തിന് 15 ലക്ഷത്തോളം രൂപയാണ് മുതൽമുടക്ക്. രാവിലെ 9 മുതൽ 6 വരെ പ്ലാൻ്റ് പ്രവർത്തിച്ചാൽ 6,000 കിലോഗ്രാം വളം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്ക്.
Plant that produces manure from dung















Discussion about this post