ചെമ്മീൻ ഉത്പാദനത്തിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര ബജറ്റ്. ചെമ്മീൻ പ്രജനനകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാൻ സാമ്പത്തിക സഹായം നൽകുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ചെമ്മീൻകൃഷി, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവയിൽ നബാർഡിൻ്റെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വായ്പകൾക്കുള്ള സബ്സിഡിയിനത്തിലാകും സഹായമെന്നാണ് സൂചന.
എന്നാൽ ഈ പ്രഖ്യാപനം കേരളത്തിന് എത്രത്തോളം പ്രയോജനകരമാകുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് അലക്സ് കെ. നൈനാൻ പറഞ്ഞു. മത്സ്യ തൊഴിലാളികൾക്ക് ഗുണകരമായ നിർദേശങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക കർശന ഉപാധികൾ ഏർപ്പെടുത്തിയത് സംബന്ധിച്ച് സർക്കാരിൻ്റെ തുടർനടപടികളെക്കുറിച്ചും സൂചനകളില്ല. കടലാമകൾ വലയിൽ കയറിയാൽ ഇറങ്ങിപ്പോകാനുള്ള സംവിധാനമായ ടെഡ് (ടർട്ടിൽ എക്സക്ലൂഷൻ ഡിവൈസ്) സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് അമേരിക്ക കർശന നിലപാടെടുത്തത്. ഇതൊരെണ്ണത്തിന് 25,000 രൂപയോളം ചെലവുണ്ട്. ഇതിന് സബ്സിഡി നൽകാൻ കേന്ദ്രം തയ്യാറായേക്കുമെന്ന്സൂചനയുണ്ടായിരുന്നെങ്കിലും ബജറ്റിൽ പറഞ്ഞിട്ടില്ല.
Central budget offers financial assistance in shrimp production
Discussion about this post