വൈദ്യുതിയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കി വൈദ്യുതി വിതരണ (ഭേദഗതി) കോഡ്. കണക്ഷൻ അപേക്ഷിക്കാനും കെഎസ്ഇബി നൽകേണ്ട സേവനങ്ങൾക്കും ഓൺലൈൻ സംവിധാനം നിർബന്ധമാക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്ത അഞ്ചാം ഭേദഗതി കോഡ് വ്യവസ്ഥ ചെയ്യുന്നു.
കെഎസ്ഇബി ഓഫീസിൽ പോകാതെ ഉപയോക്താവിന് പുതിയ സർവീസ് കണക്ഷൻ, റീ കണക്ഷൻ, നിലവിലെ വൈദ്യുതി കണക്ഷൻ്റെ പരിഷ്കരണം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്, കോൺട്രാക്ട് ഡിമാൻഡ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കും. തടസമുണ്ടായാൽ കെഎസ്ഇബിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും ഉപയോക്താവിനെയും അറിയിക്കണം. ഉപയോക്താവ് ഉപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം ദുർഘട പ്രദേശത്താണെങ്കിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നൽകണം.
വൈദ്യുതി കണക്ഷന് കണക്ടഡ് ലോഡ് അടിസ്ഥാനത്തിലായിരിക്കും ഉപയോക്താവ് തുക അടയ്ക്കേണ്ടത്. അപേക്ഷ നൽകി 7-45 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തണം. വീടിനോട് ചേർന്ന 5 HP വരെയുള്ള ( 4 KW) കണക്ടഡ് ലോഡുള്ള ചെറുകിട – സൂക്ഷ്മ വ്യവസായങ്ങൾക്ക് പുതിയ കണക്ഷൻ ആവശ്യമില്ല. വീട്ടിലെ കണക്ഷൻ തന്നെ ഉപയോഗിക്കാം.
20 കിലോവാട്ടിന് മുകളിലുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമാണ അനുമതി ലഭിച്ചാലുടൻ സംരംഭകന് വൈദ്യുതിക്ക് അപേക്ഷിക്കാം. വൈദ്യുതി നൽകാൻ അടിസ്ഥാന സൌകര്യം കെഎസ്ഇബി നൽകണം. സ്ഥാപനങ്ങൾ പൂർത്തിയാകുമ്പോൾ തന്നെ വൈദ്യുതി കണക്ഷൻ നൽകണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.
Electricity related procedures simplified
Discussion about this post