കേരളത്തിൽ ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് രൂപയാണ് മൃഗങ്ങളെ വളർത്താനായി കേന്ദ്രം ഫണ്ടായി അനുവദിക്കുന്നത്. ദേശീയ കന്നുകാലി മിഷൻ്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര പദ്ധതിക്ക് മൂന്നു വർഷത്തിനിടെ അപേക്ഷിച്ചത് വെറും 50 പേർ മാത്രമാണ്.
എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്സിഡി ഉണ്ടായിട്ടും അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. പദ്ധതിക്കായി ദേശീയ കന്നുകാലി മിഷനാണ് പണം നൽകുന്നത്. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസ ബോർഡിാനണ് പദ്ധതിയുടെ നിർവഹണ ചുമതല.
വ്യക്തിഗത സംരംഭകർ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്നിവർക്ക് ആനൂകൂല്യം ലഭിക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കണ്ടെത്തണം. പത്ത് ശതമാനം തുക സംരംഭകരുടെ പക്കൽ ഉണ്ടായിരിക്കണം.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ അല്ലെങ്കിൽ പാട്ടച്ചീട്ട്, മേൽവിലാസം തെളിയിക്കുന്നചിന് ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, കറൻ്റ് ബിൽ തുടങ്ങിയവ സമർപ്പിക്കാം. ഫോട്ടോ, ചെക്കും ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റും മുൻപരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലന സർട്ടിഫിക്കറ്റ്, പാൻകാർഡ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയും ആവശ്യാമണ്. www.nim.udyamimitra.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Less applicants for goat, poultry,pig rearing project in kerala
Discussion about this post