ആലപ്പുഴ: മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ് ആരോഗ്യ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണിന്റെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മണ്ണിനുള്ള ഗുണം മാത്രമേ മനുഷ്യന്റെയുള്ളിലും ഗുണമായി വരുകയുള്ളുവെന്നും ഇതു മനുഷ്യന്‍ തിരിച്ചറിയണം. മണ്ണിന്റെ ആരോഗ്യത്തിനുള്ള വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മണ്ണിനെ ജീവസുറ്റതാക്കി മാറ്റുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളിലെയും ചേര്‍ത്തല നഗരസഭയിലെയും എല്ലാ കര്‍ഷകരുടെയും മണ്ണ് സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിച്ചാണ് മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കിയത്.
Discussion about this post