തുടർച്ചയായി ഏഴാം തവണയാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ പുതിയ റെക്കോർഡും പിറന്നു. ഏഴാം ബജറ്റിൽ കാർഷിക മേഖലയ്ക്ക് കൈനിറയെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സുസ്ഥിരത, അടിസ്ഥാനസൗകര്യം, ഉല്‍പ്പാദനക്ഷമത എന്നീ ഘടകങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രഖ്യാപനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാർഷിക മേഖലയിൽ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന 109 പുതിയ വിത്തുകള്‍ കര്‍ഷകര്‍ക്കായി അവതരിപ്പിക്കും. ഇതിനായി പ്രത്യേക കാർഷിക ഗവേഷണവും വിപുലീകരിക്കും.
കാർഷിക മേഖലയെ ഡിജിറ്റലൈസ് ചെയ്യുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യും. ബ്രൻഡിംഗ്, സർട്ടിഫിക്കേഷൻ ഉൾപ്പടെയുള്ളവ കേന്ദ്രം നൽകും. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ ക്ലസ്റ്ററുകക്ഷ രൂപീകരിക്കും. സംഭരണം, മാർക്കറ്റിംഗ് എന്നിവയ്ക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ), കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ധസഹായം നൽകും. പയർവർഗം, എണ്ണക്കുരു എന്നിവയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഇവയുടെ വിപണികൾ ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
മത്സ്യമേഖലയ്ക്കും പ്രേത്സാഹനമേകുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റി പറഞ്ഞതും കർഷകർക്ക് ഗുണം ചെയ്യും. മത്സ്യമേഖലയിൽ നികുതിയിളവ് പ്രഖ്യാപിച്ചതാണ് അതിൽ പ്രധാനം. കൊഞ്ചിൻ്റെ ന്യൂക്ലിയസ് ബ്രീഡിംഗ് സെൻ്ററുകൾ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നബാർഡ് വഴിയാകും ധനസഹായ വിതരണം. കർഷകർക്കുള്ള ധനസഹായത്തിൽ മാറ്റമില്ലെന്നും 6,000 രൂപയായി തുടരുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കാർഷിക മേഖലകളിലെ ഓഹരികൾ വൻ കുതിപ്പിലെത്തി. നമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കാവേരി സീഡിന്റെ ഓഹരിയില്‍ 11 ശതമാനം കുതിപ്പാണുണ്ടായത്. 52 ആഴ്ച്ചയിലെ ഏറ്റവും വലിയ ഉയരത്തിലാണ് കമ്പനി. ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റംസിന്റെ ഓഹരിയിലും വര്‍ധനവുണ്ടായി. മംഗളം സീഡ്‌സ്, ജെ കെ അഗ്രി ജനറ്റിക്‌സ് തുടങ്ങിയ ഓഹരികളുടെ വിലയിലും ബജറ്റിനോട് അനുബന്ധിച്ച് വര്‍ധനവുണ്ടായി.
Finance Minister allocates 1.52 lakh crores for agri, allied sectors in union budget 2024-25
Discussion about this post