കിളിമീൻ ഉൽപാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ). ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് (എം.എൽ.എസ്) നിയന്ത്രണം നടപ്പാക്കിയതിന് ശേഷമാണ് ഉത്പാദനം ഉയർന്നതെന്നാണ് പഠനം.
കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഗുണഭോക്തൃ ശിൽപശാലയിലാണ് പഠനം അവതരിപ്പിച്ചത്. കിളിമീൻ, മത്തി, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയുടെ ചെറു മത്സ്യബന്ധനം കാരണം ഏഴ് വർഷത്തിനുള്ളിൽ 1,777 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീൻ പിടിത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാർഷിക നഷ്ടം 216 കോടിയാണെന്നും പഠനം ചൂണ്ടിക്കാട്ടി.
The study shows that the production of small fish has increased by 41 percent
Discussion about this post