ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടവും ഏറ്റവും കൂടുതൽ മാമ്പഴ കയറ്റുമതിക്കാരനും മുകേഷ് അംബാനിയാണെന്ന് അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും. 40,000 ഹെക്ടർ വിസ്തൃതിയുള്ള കോലാർ ഏറ്റവും കൂടുതൽ മാമ്പഴം വളരുന്ന ജില്ലയാണ്. പ്രതിവർഷം 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട് ഇവിടെ.
മലിനീകരണമെന്ന വിപത്തിനെ ചെറുക്കനാണ് അംബാനി കുടുംബം കണ്ണത്താ ദൂരത്ത് മാമ്പഴം കൃഷി ചെയ്തത്. 90-കളുടെ അവസാനത്തിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ വൻതോതിൽ മലിനീകരണ പ്രശനം നേരിട്ടു. റിഫൈനറി മൂലമുണ്ടാകുന്ന വൻ മലിനീകരണത്തിന് പരിഹാരം കണ്ടെത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് റിലയൻസിന് തുടരെ തുടരെ മുന്നറിയിപ്പുകൾ ലഭിച്ചിരുന്ന കാലത്താണ്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് മാമ്പഴത്തോട്ടം സ്ഥാപിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്.
റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങൾ ഏറ്റെടുത്ത് റിലയൻസ് 600 ഏക്കറിൽ, 200 ഇനത്തിൽപ്പെട്ട ഒരു ലക്ഷത്തിലധികം മാമ്പഴ തൈകൾ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്. മുഗൾ ചക്രവർത്തി അക്ബർ സൃഷ്ടിച്ച മാമ്പഴത്തോട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഖിബാഗ് അമ്രായീ എന്ന പേരുകൂടി മുകേഷ് അംബാനി ചേർത്തത്.
കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളും യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും തോട്ടത്തിലുണ്ട്. മാമ്പഴ ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
mukesh ambani’s mango plantation is the largest in asia
Discussion about this post