ഹൈറേഞ്ചുകാർക്ക് ഏലത്തോട് പ്രിയം കുറയുന്നു. പകരം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിയുന്നു. കാലാവസ്ഥാ വ്യതിയാനം
മൂലമുണ്ടാകുന്ന അപ്രതീക്ഷിത വേനൽ, ജലക്ഷാമം, ഉത്പാദന ചെലവിലെ വർധന, അടിസ്ഥാനവിലയിലെ ചാഞ്ചാട്ടം തുടങ്ങിയ കാരണങ്ങളാണ് കർഷകർ പിൻവലിയുന്നതിന് പിന്നിൽ. താരതമ്യേന വേനലിനെ അതിജീവിക്കാൻ ശേഷിയുള്ളതാണ് കാപ്പി.
ഏലത്തിനെ അപേക്ഷിച്ച് കാപ്പിക്കും കുരുമുളകിനും നാശനഷ്ടവും, ഉത്പാദനച്ചെലവും കുറവാണ്. കാപ്പി കൃഷിക്ക് കോഫി ബോർഡ് നൽകുന്ന സബ്സിഡിയും കർഷകർക്ക് പ്രചോദനമാകുന്നു. ഹൈറേഞ്ചിലെ മണ്ണിന്റെ ഘടന കുരുമുളകിനും പാകമായതിനാൽ ഏലം കൃഷി കൈവിട്ട കർഷകർ കുരുമുളകുചെടിയും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി.
30 ശതമാനത്തോളം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞതായി കാർഷിക നഴ്സറികളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഏലത്തട്ടകളുടെ വിൽപ്പന 60 ശതമാനം കുറഞ്ഞപ്പോൾ കാപ്പി, കുരുമുളക് തൈകളുടെ വിൽപ്പന മൂന്നിരട്ടിയിലധികം വർധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
High-range people are less fond of cardamom.Instead, farmers are turning to coffee and pepper cultivation.
Discussion about this post