ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപകൻ ഡോ. എം.എസ് വല്യത്താൻ്റെ പേരിൽ പാലോട്ടെ ദേശീയ സസ്യോദ്യാനത്തിൽ ഒരു അപൂർവയിനം ഓർക്കിഡുണ്ട്. പാഫിയോ പിഡിലം എം.എസ് വല്യത്താൻ എന്നാണ് പേരിട്ടിരിക്കുന്നത്.
സസ്യോദ്യാനത്തിലെ ബയോ ടെക്നോളജി വിഭാഗമാണ് പാഫിയോ പെഡിലം ഡ്രൂറിയ എന്ന അപൂർവയിനം ഓർക്കിർഡ് വികസിപ്പിച്ചത്. ഇതിനായി ദേശീയ സസ്യോദ്യാനത്തിൽ നിന്ന് ഓർക്കിഡ് വിഭാഗത്തിലെ ശാസ്ത്രജ്ഞരെ അന്തർദേശീയ തലത്തിലെത്തിച്ച് പരീക്ഷണങ്ങളും വിദഗ്ധ ചർച്ചകളും നടത്താനും അവസരമൊരുക്കി.
അദ്ദേഹം 2006-ൽ വല്യത്താൻ ആദ്യമായി ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി ചുമതലയേറ്റ കാലത്താണ് പാലോട്ടെ ദേശീയ സസ്യോദ്യാനത്തിന് വേണ്ടിയാണ് നിരവധി നൂനത പദ്ധതികളാണ് കൊണ്ടുവന്നത്. ഓർക്കിഡുകളുടെ പരിപാലനം, ആഗോളതലത്തിലുള്ള വ്യാപനം എന്നിവയിൽ അദ്ദേഹം സജീവ ശ്രദ്ധ പുലർത്തിയിരുന്നു. പാലോട്ടെ ജവഹർലാൽ നെഹ്റു ദേശീയ സസ്യോദ്യാനത്തിലെത്തി പദ്ധതികൾ വിലയിരുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിന് പിന്നാലെ ചരിത്രശേഷിപ്പായി തുടരുകയാണ് ഈ ഓർക്കിഡ്.
Discussion about this post