ലോകത്തിലെ ഏറ്റവും വലിയ പുനരപുയോഗ ഊർജ പ്ലാൻ്റ് ഗുജറാത്തിലെ കച്ചിൽ ഉയർന്ന് പൊങ്ങുകയാണ്. ഖവ്ദ ഗ്രീൻ എനർജി പ്ലാൻ്റാണ് അദാനി എനർജി ഗ്രൂപ്പ് യാഥാർത്ഥ്യമാക്കുന്നത്. 30 ജിഗാവാട്ട് ശേഷിയുള്ള പ്ലാൻ്റാണിത്. 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. അതായത്, പാരീസ് നഗരത്തിൻ്റെ അഞ്ചിരട്ടി വലുപ്പവും മുംബൈ നഗരത്തോളവുമു വിസ്തൃതിയാണ് ഇതിനുള്ളത്.
2022 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച പ്ലാൻ്റ് പിറ്റേ വർഷം ഡിസംബറിലാണ് പ്രവർത്തനക്ഷമമായത്. പ്രവർത്തനം ആരംഭിച്ച് ഇതുവരെ 30,000 മെഗാവാട്ടിൻ്റെ ആറ് ശതമാനം പ്രവർത്തനം നടത്തി. 2030-ഓടെ പദ്ധതി പൂർത്തികരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇതുവരെ 1.5 ലക്ഷം കോടി രൂപയാണ് പ്ലാൻ്റിനായി അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത്. 2030-ഓടെ 2.3 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴ് കോടി 50 ലക്ഷം സോളാർ പാനലുകൾ സ്ഥാപിച്ച് 45,0000 മെഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഈ പ്ലാൻ്റിലൂടെ ഇന്ത്യ പ്രതിവർഷം ഏകദേശം 58 മില്യൺ ടൺ കാർബൺ ബഹിർഗമനമാണ് കുറയ്ക്കുന്നത്. നെറ്റ്- സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിൽ ഇന്ത്യയുടെ മുതൽക്കൂട്ടാണ് ഖവ്ദ പ്ലാൻ്റ്.
adani green’s khavda power plant world’s largest, five times the size of Paris
Discussion about this post