ന്യൂഡൽഹി: ഇന്ത്യയിൽ ഫാമുകളിൽ വളർത്തുന്നതല്ലാത്ത ചെമ്മീന്റെ കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ നിരോധനം വൈകാതെ പിൻവലിച്ചേക്കും. കടലാമകൾ വലയിൽ കുടുങ്ങാത്ത വിധം ചെമ്മീൻ പിടിത്തം നടത്താൻ സഹായിക്കുന്ന സംവിധാനത്തിന്റെ (ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് – ടിഇഡി) പരീക്ഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
ടിഇഡി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുന്നതോടെ കയറ്റുമതി നിരോധനവും നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ചെമ്മീൻ പിടിത്തം കടലാമകളെ ദോഷകരമായി ബാധിക്കുന്നുവെന്നും മീൻവലയിൽ ഇവ കുടുങ്ങുന്നുവെന്ന വിലയിരുത്തലിലാണ് 2018-ൽ യുഎസ് നിരോധനം ഏർപ്പെടുത്തിയത്. വാഷിങ്ടണിൽ ചേർന്ന യുഎസ് – ഇന്ത്യ വ്യാപാര നയ ഫോറത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായിയുമാണ് ചർച്ചകൾ നയിച്ചത്.
അമേരിക്കയിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടതോടെ, ചെമ്മീൻ വില ഇടിയുകയാണ്. ചൂടൻ, കഴന്തൻ, പൂവാലൻ തുടങ്ങിയ ഇനങ്ങൾക്ക് പകുതി വിലപോലും കിട്ടുന്നില്ല. ചെമ്മീൻ ലേലം മോശമാകുകയാണ്. മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്ന ആയിരങ്ങളാണ് ഇതോടെ ദുരിതത്തിലായത്.
shrimp export ban
Discussion about this post