ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് തീരത്ത് ചാകരയുടെ ലക്ഷണം. തോട്ടപ്പള്ളിയ്ക്കും പുറക്കാട് പുന്തലയ്ക്കും ഇടയ്ക്കാണ് ചാകരയുടെ ലക്ഷണം കണ്ടത്. വള്ളങ്ങൾക്ക് ചെമ്മീൻ, മത്തി, കൊഴുവ എന്നിവ കിട്ടി തുടങ്ങി.
പൂവാലൻ ചെമ്മീൻ കിലോഗ്രാമിന് 100 രൂപ, മത്തി 170 രൂപ, കൊഴുവ 50 രൂപ എന്നീ നിരക്കിലാണ് വിൽപന.
തോട്ടപ്പള്ളി തുറമുഖത്തെ ലേലഹാളിൽ എത്തിച്ചാണ് പ്രധാനമായും വിൽപന. ചാകര ലക്ഷണം കണ്ടതോടെ തീരത്തേക്ക് കൂടുതൽ വള്ളങ്ങൾ എത്തിച്ചു തുടങ്ങി.
Started getting fish in between thottapalli and purakakdu
Discussion about this post