ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിതമാതൃകയിലുള്ള അപേക്ഷ തലശ്ശേരി/ കണ്ണൂര്‍/മാടായി/അഴിക്കോട് എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകകള്‍ സഹിതം ഈ മാസം 15-ന് വൈകിട്ട് നാല് മണിവരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2732340 എന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ച പദ്ധതികൾ ഇവ:
പെന്‍ കള്‍ച്ചര്‍ എമ്പാങ്ക്‌മെൻ്റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇന്റന്‍സീവ്, വരാല്‍ സെമി ഇന്റന്‍സീവ്, പാക്കു സെമിഇന്റന്‍സീവ്, അനാബസ് /തദ്ദേശീയ കാറ്റ് ഫിഷ് സെമിഇന്റ്‌റന്‍സീവ്, കാര്‍പ്പ്മത്സ്യകൃഷി, പടുതകുളങ്ങളിലെ വരാല്‍ മത്സ്യകൃഷി, പടുതകുളങ്ങളിലെ വാള മത്സ്യകൃഷി, പടുതകുളങ്ങളിലെ അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, തിലാപ്പിയ മത്സ്യകൃഷി
അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, ബയോഫ്‌ളോക്ക് തിലാപ്പിയ മത്സ്യകൃഷി, ബയോഫ്‌ളോക്ക് വനാമി മത്സ്യകൃഷി, തിലാപ്പിയ കൂട്കൃഷി, കരിമീന്‍ കൂട്കൃഷി, കടല്‍ മത്സ്യങ്ങളുടെ കൂട്കൃഷി, കല്ലുമ്മക്കായ കൃഷി, കുളങ്ങളിലെ പൂമീന്‍ കൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, കുളങ്ങളിലെ വനാമി ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, പിന്നാമ്പുറ വരാല്‍ വിത്തുല്പാദനയൂണിറ്റ്
application for varoius fish projects















Discussion about this post