തിരുവനന്തപുരം: വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം ‘ഓട്ടോക്കാഡിലൂടെ ലാന്‍ഡ്‌സകേപ്പ് ഡിസെയിനിങ്’ എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഓട്ടോക്കാഡിന്റെ വിശദമായ ഉപയോഗം,
ഓട്ടോക്കാഡില്‍ വിവധ തരത്തിലുള്ള പൂന്തോട്ടങ്ങളുടെ നിര്‍മ്മാണം, അവയുടെ കൃത്യവും വ്യക്തവുമായുള്ള അവതരണം, 3ഉ മോഡലിങ്ങിലേക്കുള്ള ആമുഖം എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജൂ
ലൈ മാസം 8 മുതല്‍ 12 വരെയാണ് പരിശീലനം. ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഓണ്‍ലൈനായി പങ്കെടുക്കാം. ക്ലാസ്സുകളുടെ റെകോര്‍ഡിങ്ങുകള്‍ ലഭിക്കും. 1000 രൂപയാണ് പരിശീലന ഫീസ്. കൂടുതല്‍ വിവരങ്ങൾക്ക് +91 85478 37256 എന്ന നമ്പറിലും w [email protected] എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Training class under kerala Agricultural university
Discussion about this post