മധ്യകേരളത്തിൽ അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പി പാലായിൽ. വള്ളിച്ചിറ മണലേൽപാലം ഭാഗത്താണ് തുമ്പിയെത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണ് കുള്ളൻ വർണതുമ്പിയെ കണ്ടെത്തിയത്.
വടക്കൻ കേരളത്തിൽ കൂടുതലായി കണ്ടെത്തിയിരുന്ന കുള്ളൻ വർണ്ണ തുമ്പിയെ ഴിഞ്ഞ വർഷം ആദ്യമായി കോട്ടയത്ത് അമയന്നൂരിൽ അജയകുമാർ തന്നെ കണ്ടെത്തിയിരുന്നു.
ആൺതുമ്പികളിൽ കണ്ണുകൾക്കു തവിട്ടുനിറവും ഉദരത്തിൽ കറുത്ത കലകളുണ്ട്. പെൺതുമ്പിക്ക് ഉദരത്തിൽ ഇളം മഞ്ഞ നിറത്തിലുള്ള വരകളും കലകളുമുണ്ട്. പ്രജനനരീതികളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Rare Lyriothemis acigastra Discovered in Pala
Discussion about this post