കേരം തിങ്ങും കേരള നാട്ടിൽ ഇന്ന് കേരവൃക്ഷങ്ങൾ കിട്ടാക്കനിയാണ്. 58 ശതമാനം നാളികേര കൃഷിയും 47 ശതമാനം ഉത്പാദനവുമുണ്ടായിരുന്ന കേരളത്തിലിപ്പോൾ നാളികേരത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മറുനാടൻ നാളികേരവും ഇളനീരുമാണ് ഇപ്പോൾ കേരള വിപണികൾ കീഴടക്കുന്നത്.
എന്നാൽ അൽപം ശ്രദ്ധിച്ചാൽ തെങ്ങ് കൃഷിയിലൂടെ ആദായം കൊയ്യാം. വിത്തുതേങ്ങ ശേഖരിക്കുമ്പോൾ അടിവശം ഉരുണ്ട തേങ്ങ നോക്കിയെടുക്കണം. തെങ്ങിൻ തൈ വെയ്ക്കുന്ന അവസരത്തിൽ കുഴിയിൽ ഒരു കൂവക്കിഴങ് കൂടി നടുക. വേര് തിന്നുന്ന പുഴുക്കളുടെ ശല്യം മാറാൻ ഇത് ഉപകരിക്കും.തോട്ടത്തിൽ ഇടവിളയായും കൂവ കൃഷി അനുയോജ്യമാണ്.
വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തെങ്ങിൻതോപ്പിൽ പുകയിടൽ നടത്തുന്നത് നല്ലതാണ്. വിത്ത് തേങ്ങ ഒരാഴ്ചയോളം വെള്ളത്തിൽ കുതിർത്തശേഷം പാകിയാൽ മുള വേഗം വരും. പഴകിയ കഞ്ഞിവെള്ളം ഒഴിച്ചു കൊടുത്താൽ തെങ്ങിൽ നന്നായി കായ പിടുത്തം ഉണ്ടാകും. തെങ്ങിൻ തൈകൾ നടുന്ന കുഴിയിൽ ഉലുവ കൂടി ചതച്ചിട്ടാൽ ചിതൽകേട് വരില്ല.
തെങ്ങിൻ തോട്ടത്തിൽ വൈകുന്നേരങ്ങളിൽ ചപ്പിലകൾ കൂട്ടി തീയിട്ട് പുകച്ചാൽ ചെല്ലി വരില്ല. മണ്ഡരി ശല്യം കുറയ്ക്കുവാനും പുകയ്ക്കൽ നല്ലതാണ്. തെങ്ങിൻതോപ്പിലെ തേനീച്ച വളർത്തൽ പരാഗണത്തെ സഹായിക്കും. ഇതിനായി തെങ്ങിൻതോപ്പിൽ തേനീച്ച പെട്ടികൾ വെച്ചാൽ മതിയാകും.തെങ്ങിൻതോപ്പിൽ മരച്ചീനി കൃഷി ചെയ്യുന്ന അവസരത്തിൽ മരച്ചീനിക്കൊപ്പം മഞ്ഞൾ, ചെത്തിക്കൊടുവേലി, കൂവ എന്നിവകൂടി നട്ടാൽ എലി ശല്യം കുറയും.തെങ്ങിൻ തോപ്പുകളിൽ തകര കൂടി നട്ടുവളർത്തിയാൽ നിമാ വിര ശല്യം കുറയുവാൻ സഹായിക്കും.
Tradtional ways of coconut farming
Discussion about this post