കൊല്ലം: ക്ഷീര വികസന വകുപ്പിൻ്റെ ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ വച്ച് ജൂലൈ രണ്ട് മുതൽ ആറ് വരെ ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീര കർഷകർ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മിുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓപീസർ മുഖാന്തരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാർത്ഥികൾ ജൂൺ 29-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 8089391209, 04762698550 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്. 20 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
Training program on Scientific Animal Husbandry
Discussion about this post