വിദേശ കയറ്റുമതിക്ക് മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ നൽകാൻ പുതുതായി നൂറോളം സഹകരണ സംഘങ്ങൾ കൂടി രംഗത്തെത്തിയതായി മന്ത്രി വി.എൻ വാസവൻ. നിലവിൽ ധാരണയായിട്ടുള്ള 30 സഹകരണ സംഘങ്ങൾക്ക് പുറമേയാണിത്. കയറ്റുമതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്നതിന് നബാർഡിൻ്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങൾക്ക് ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി 7 വർഷക്കാലയളവിൽ വായ്പ നൽകുന്നുണ്ട്. ഗോഡൌൺ നിർമിക്കുന്നതിനും ഉത്പന്നങ്ങൾക്ക് ശീതികരണ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാർ സബ്സിഡിയോടെ 2 കോടി രൂപ വീതം നൽകുന്നത്.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിൻ്റെ 12 ടൺ വരുന്ന മൂല്യവർധിത കാർഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നർ ടെർമിനലിലും സജ്ജമായി കഴിഞ്ഞു. മറയൂർ ശർക്കര, മാങ്കുളം പാഷൻ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിൻ്റെ മൂല്യവർധിത ഉത്പന്നങ്ങൾ, തേങ്ങാപ്പാൽ, വെളിച്ചെണ്ണ, ആലങ്ങടാൻ ശർക്കര എന്നിവ അടുത്ത ഘട്ടത്തിൽ കയറ്റി അയയ്ക്കും. തെരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങൾക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്.
100 new cooperative societies have been added to provide value added agricultural products















Discussion about this post