കൊച്ചി: പിടി തരാതെ പച്ചക്കറി വില. കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായിരുന്നതിനേക്കാൾ വിലവർധനവാണ് ഈ വർഷം പച്ചക്കറി വിലയിൽ ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്ക് കാരണമാകുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്.
മിക്ക പച്ചക്കറികളുടെയും വില 100 രൂപയ്ക്ക് മുകളിലാണ്. കാരറ്റ്- 80, തക്കാളി-100, ബീൻസ്-120, വെളുത്തുള്ളി -100, മുരിങ്ങ-200,വലിയ ഉള്ളി- 50, ചെറിയ ഉള്ളി-80 എന്നിങ്ങനെയാണ് വിപണി വില. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്ക് 10 മുതൽ 25 രൂപ വരെ വില ഉയർന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 15 രൂപയായിരുന്ന പടവലത്തിന് ഇപ്പോൾ 25 രൂപയാണ് വില. 25 രൂപ വിലയുണ്ടായിരുന്ന വഴുതന 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്.
പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് കിലോയ്‌ക്ക് 170 -190 രൂപ വരെ വിലയുണ്ട്, ചെറുപയർ 150, വൻപയർ 110, ഉഴുന്ന് പരിപ്പ് 150, ഗ്രീൻപീസ് 110, കടല 125 എന്നിങ്ങനെയാണ്പുതിയ നിരക്ക്.
price hike for vegetables and grains
Discussion about this post