1. അന്തരാഷ്ട്ര MSME ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര MSME മന്ത്രാലയത്തിന്റെ കീഴിൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന MSME ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് 2024 ജൂൺ 27 തീയതി ഓഫീസ് അങ്കണത്തിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 25ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ – 0487-2360536, 2360686.
2. കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ തൃശ്ശൂരിൽ എറണാകുളം പാലക്കാട് മലപ്പുറം ജില്ലകളിൽ യന്ത്രം ഉപയോഗിച്ച് നെല്ല് നടീൽ നടത്തുന്ന സേവനദായകരുടെ അതായത് സർവീസ് ഗ്രൂപ്പിൻറെ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ ഒരു യോഗം കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണം മിഷൻ സംഘടിപ്പിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും യോഗത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവരും 8281200673 എന്ന മൊബൈൽ നമ്പറിൽ പേര്, അഡ്രസ്സ് വാട്സ്ആപ്പ് സന്ദേശമായി ഈ മാസം 25ന് അഞ്ചുമണിക്ക് മുൻപായി അയയ്ക്കുക. യോഗ വിവരം പിന്നീട് അറിയിക്കുന്നതാണ്.
3. തൃശ്ശൂർ ജില്ലയിൽ മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കുന്ന വിവിധ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. സ്ക്വയർ മെഷ് കോഡ് എന്റ്, ഇൻസുലേറ്റഡ് ഐസ് ബോക്സ്, മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതികൾ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ വിളിച്ച് വിവരം അറിയാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0487-2441132
4. കാർഷിക സർവകലാശാല കാർഷിക കോളേജ് വെള്ളാനിക്കര, പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ അരുൺ, രേണു ശ്രീ ഇനത്തിൽപെട്ട ചീര, ലോല, ഗീതിക, കാശി കാഞ്ചൻ, വൈജയന്തി, അനശ്വര ഇനത്തിൽപ്പെട്ട പയർ, പ്രീതി,പാവൽ, ഉജ്ജ്വല, തുടങ്ങിയ ഇനത്തിൽപ്പെട്ട മുളക് ഹരിതസൂരി ഇനം വഴുതന, അനാമിക, അരുണ ഇനത്തിൽപ്പെട്ട വെണ്ട തുടങ്ങിയവയുടെ വിത്തുകൾ വില്പനയ്ക്ക് ലഭ്യമാണ്.
5. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കാർഷിക കോളേജ് വെള്ളാനിക്കരയിൽ ഈ അധ്യയന വർഷത്തെ എം എസ് സി അഗ്രി മോളിക്കുലാർ ബയോളജി ആൻഡ് ബയോ ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം ജൂലൈ 5.
6. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ കേരളയുടെ ജില്ലാ ഓഫീസിൽ ഗുണയുള്ള പച്ചക്കറി വിത്തുകൾ ഉൽപാദന ഉപാധികൾ കൂൺ വിത്തുകൾ എന്നിവ ലഭിക്കുമെന്ന് വി. എഫ്. പി. സി. കെ ട്രെയിനിങ് റവന്യൂ ജില്ലാ മാനേജർ അറിയിച്ചു. മണ്ണ്, വളങ്ങൾ എന്നിവ പരിശോധന നടത്തുന്നതിന് വി എഫ് പി സി കെ ലാബിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മാനേജർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0483-2768987,9447984455.
Discussion about this post