ചക്കയ്ക്ക് എല്ലാ കാലവും ജനപ്രീതിയേറെയാണ്. ഇടിച്ചക്ക എന്ന ഓമന പേരിൽ വിളയാത്ത ചക്ക മുതൽ വിളഞ്ഞ ചക്ക വരെ ഒരേ പോലെ വിപണിയിൽ ഹിറ്റാണ്. സാധാരണരീതിയിൽ ഡിസംബര്‍ മാസത്തിലാണ് ചക്ക സീസൺ ആരംഭിക്കുന്നത്. മേയ്– ജൂൺ വരെയാണ് ഇവ കായ്ക്കുന്നത്.

ഏഷ്യയാണ് ചക്കയുടെ ജന്മദേശം. തമിഴ്നാട്ടിൽ ഗൂഡല്ലൂർ ജില്ലയിലെ പൻറുട്ടി എന്ന ഗ്രാമത്തിൽ ചക്ക കൊല്ലം മുഴുവനും ലഭ്യമാകുന്നവിധം പ്ലാവുകൃഷിയുണ്ട്. പാലൂർ–1, പാലൂർ–2 ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്. കേരള കാർഷിക സർവകലാശാല, വിഎഫ്പിസി കെ, കൃഷി വകുപ്പിന്റെ ഫാമുകൾ, അംഗീകൃത നഴ്സറികൾ എന്നിവിടങ്ങളിൽ തൈകൾ ലഭ്യമാണ്.
Content Highlights: Best Jack fruit tree varieties to cultivate















Discussion about this post