ഇൻഡോർ പ്ലാൻ്റുകൾ വീടിന് അഴക് മാത്രമല്ല, ശുദ്ധവായും പോസിറ്റീവ് എനർജിയുമാണ് നൽകുന്നത്. വീടിന് മാറ്റുകൂട്ടാൻ വയ്ക്കാവുന്ന ചില ഇൻഡോർ പ്ലാൻ്റുകൾ ഇതാ..
മണി പ്ലാൻ്റ്: എക്കാലത്തെയും മികച്ച ഇൻഡോർ പ്ലാൻ്റാണ് മണി പ്ലാൻ്റ്. മണ്ണും സൂര്യപ്രകാശവും ഇല്ലാതെയും ഇത് വളരും.
കറ്റാർവാഴ: വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.
സ്നേക്ക് പ്ലാൻ്റ്: വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് ഇതിന്. ചട്ടിയിലും നിലത്തും നടാൻ അനുയോജ്യമാണ്. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും.
ബാംബൂ പാം: ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎത്ത്ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണ് ഇത്.
കലേഡിയം: ചേമ്പു വർഗ്ഗത്തിൽപെട്ട ചെടി. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം.
Content Highlights: Plants suitable for indoor use
Discussion about this post