തിരുവനന്തപുരം: കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍, മില്ലറ്റ് കഫേകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. സംസ്ഥാനത്തെ വിവിധ ഫാമുകള്‍, കൃഷിക്കൂട്ടങ്ങള്‍, എഫ്പിഒകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, എന്‍ജിഒകള്‍ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധന നടത്തി കേരള ഗ്രോ ബ്രാന്‍ഡില്‍ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത്.
ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഈ കേന്ദ്രങ്ങള്‍ വഴി വിപണനനം നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വില്‍പനശാലകള്‍ ഇതിനകം പ്രവര്‍ത്തനസജ്ജമാണ്. മറ്റ് ജില്ലകളില്‍ അടുത്ത മാസം ആദ്യവാരത്തോടെ കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു.
കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കേരള ഗ്രോ ജൈവം, കേരള ഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടാകും വിപണിയിലെത്തിക്കുക. വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേകള്‍ എല്ലാ ജില്ലകളിലും തുറന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
Expanding operations of Kerala Grow Outlets and Millet Cafes started by the Department of Agriculture.
Discussion about this post