മത്തി തീരം വിട്ടതോടെ മലയാളിയുടെ അടുക്കളയും ശൂന്യമായത് പോലെയാണ്. തീരം വിട്ട മത്തി ആഴക്കടലിൽ ഒളിഞ്ഞ് മറയുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. മത്തി ക്ഷാമം രൂക്ഷമായതോടെ തവിലയും കുതിക്കുകയാണ്. കുതിച്ച് കുതിച്ച് വില 400-ൽ എത്തി നിൽക്കുകയാണ്.
സാധാരണ ഗതിയിൽ, 26-27 ഡിഗ്രി സെൽഷ്യസ് ചൂടാണ് മത്തിക്ക് ജീവിക്കാൻ വേണ്ട താപനില. കേരള തീരത്ത് ചൂട് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ചൂടു പലപ്പോഴും 32 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നതിനാൽ മത്തികൾ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോകുന്നുവെന്നാണ് പറയുന്നത്.
2012ൽ 3,90,000 ടൺ മത്തി ലഭിച്ചെങ്കിൽ 11 വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ചത് 1,38,000 ടൺ ചെറിയ മത്തിയാണ്. അയല ഉൽപാദനത്തിലും ഈ ഇടിവുണ്ട്. 2022ൽ 1,10,000 ടൺ അയല ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം അത് 73,000 ടണ്ണായി കുറഞ്ഞു. ഒരു വർഷം ശരാശരി 9.25 ലക്ഷം ടൺ മീൻ മലയാളി തീൻമേശയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ആറു ലക്ഷം ടണ്ണാണ് ഇവിടെയുൽപാദിപ്പിക്കുന്നത്. ബാക്കി 3.25 ലക്ഷം ടണ്ണും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുകയാണ്.
2012ൽ 3,90,000 ടൺ മത്തി ലഭിച്ചെങ്കിൽ 11 വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ചത് 1,38,000 ടൺ ചെറിയ മത്തിയാണ്. അയല ഉൽപാദനത്തിലും ഈ ഇടിവുണ്ട്. 2022ൽ 1,10,000 ടൺ അയല ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം അത് 73,000 ടണ്ണായി കുറഞ്ഞു. ഒരു വർഷം ശരാശരി 9.25 ലക്ഷം ടൺ മീൻ മലയാളി കഴിച്ച് തീർക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ആറു ലക്ഷം ടണ്ണാണ് ഇവിടെയുൽപാദിപ്പിക്കുന്നത്. ബാക്കി 3.25 ലക്ഷം ടണ്ണും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുകയാണ്. ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Content Highlights: The reason behind the decline in availability of sardines
Discussion about this post