കൊച്ചി: പരുത്തിയുടെ വില വർധിച്ചതോടെ പ്രതിസന്ധിയിൽ കൈത്തറി വ്യവസായം. 356 കിലോ ഭാരമുള്ള ഒരു പരുത്തിക്കെട്ടിന് അഞ്ച് വർഷം മുൻപ് 30,000-40,000 രൂപയായിരുന്നത് നിലവിൽ 70,000-75,000 രൂപയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 50 ശതമാനത്തിന്റെ വർധനയാണ് വിലയിൽ ഉണ്ടായത്.
കഴിഞ്ഞ വർഷം മാത്രം വില ഒരു ലക്ഷം വരെ എത്തിയിരുന്നു. വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യൻ കമ്പനികൾ വാങ്ങിക്കൂട്ടിയ പരുത്തിക്കെട്ടുകൾ വില കൂട്ടി വിൽക്കുന്നതാണ് കൈത്തറി വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നത്.
പരുത്തി ലഭ്യത കുറഞ്ഞതോടെ കൈത്തറിയുടെ കയറ്റുമതിയെയും ബാധിച്ചു. യു.കെ., യു.എസ്., ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാന കയറ്റുമതി. നിലവിൽ പകുതി മാത്രമാണ് കയറ്റുമതി ചെയ്യുന്നത്.
Content Highlights: As the price of cotton rises handloom industry faces extreme crisis
Discussion about this post