പാലക്കാട് : കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം പച്ചത്തേങ്ങ സംഭരിക്കും. കർഷകരിൽ നിന്നും പച്ച തേങ്ങ സംഭരിച്ച് കൊപ്രയാക്കി കേരഫെഡിന് കൈമാറുകയാണ് ചെയ്യുക. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ,കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കർഷക സമിതികൾ വഴിയാകും ഇത്.
സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡിന്റെ ഇ-സമ്യദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്കാണ് താങ്ങുവില പ്രകാരം ആനുകൂല്യം ലഭിക്കുക. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത് എന്നിവയുടെ പകർപ്പ്, കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ കർഷകർ ഹാജരാക്കണം. സ്വാശ്രയ കർഷക സമിതികളിൽ കൊപ്ര ആക്കുന്നതിനായി പച്ചത്തേങ്ങ നൽകുന്ന കർഷകന് കിലോയ്ക്ക് 30.132 രൂപ എന്ന നിരക്കിൽ സ്റ്റേറ്റ്
ലെവൽ ഏജൻസികൾ കർഷകരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 3.868 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് ഈ പോർട്ടൽ മുഖേനയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ വി.എഫ്.പി.സി.കെ കർഷക സമിതി ഉദ്യോഗസ്ഥരുമായോ 0491 2505075 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണമെന്ന് പാലക്കാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു
Discussion about this post