തിരുവനന്തപുരം: 2024 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്‍ഷകര്‍, ഓരുജല കര്‍ഷകര്‍, ചെമ്മീന്‍ കര്‍ഷകര്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റീയറിംഗ് യൂണിറ്റ് നടപ്പിലാക്കുന്ന കര്‍ഷകര്‍, പിന്നാമ്പുറം മത്സ്യ വിത്തുല്പാദന യൂണിറ്റ് കര്‍ഷകര്‍, നല്ല പരിസ്ഥിതി സൗഹൃദ മത്സ്യ കര്‍ഷകന്‍, എന്നീ ഭാഗങ്ങളിലായി സംസ്ഥാനതലത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ക്കാണ് മത്സ്യ കര്‍ഷക അവാര്‍ഡ് നല്‍കുന്നത്.
ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും മത്സ്യകൃഷിക്കായി മികച്ച രീതിയില്‍ തുക വകയിരുത്തി പ്രവര്‍ത്തിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. ഫിഷറീസ് വകുപ്പിന്റെ ഗുണഭോക്താക്കളാല്ലാത്ത മത്സ്യ കര്‍ഷകരെയും അവാര്‍ഡിനായി പരിഗണിക്കും. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട് അപ്പിന് പ്രത്യേക അവാര്‍ഡ് നല്‍കും. മത്സ്യകര്‍ഷക ദിനമായ ജൂലൈ 10-ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അപേക്ഷയും, മത്സ്യകൃഷിയും കൃഷിയിടവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ വിശദീകരിക്കുന്ന 10 മിനിറ്റില്‍ അധികരിക്കാത്ത വീഡിയോയും ജൂണ്‍ 12-നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലായത്തിലോ, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസിലോ, അപേക്ഷകരുടെ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോമുകള്‍ മത്സ്യഭവന്‍ ഓഫീസുകളിലും മത്സ്യ കര്‍ഷ വികസന ഏജന്‍സി ഓഫീസിലും ലഭ്യമാണ്.
Discussion about this post