പുഞ്ചക്കൊയ്ത്ത് പൂര്‍ത്തിയായപ്പോള്‍ സംഭരിച്ചത് 1.22 ലക്ഷം ടണ്‍ നെല്ല്. 31,321 കര്‍ഷരില്‍ നിന്നായി 27,196 ഹെക്ടര്‍ പ്രദേശത്താണ് വിളവെടുത്തത്.345.57 കോടി രൂപയാണ് സംഭരിച്ച നെല്ലിന്റെ വില. ഇതില്‍ 25,170 കര്‍ഷകര്‍ക്കായി 305.63 കോടി രൂപ നല്‍കി. കനറാ, എസ്.ബി.ഐ. ബാങ്കുകള്‍വഴിയാണ് കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കിയത്. കനറാ ബാങ്ക് വഴി 12,360 കര്‍ഷകര്‍ക്കായി 160.93 കോടി രൂപ നല്‍കിയിട്ടുണ്ട്. എസ്.ബി.ഐ. വഴി 12,810 കര്‍ഷകര്‍ക്കായി 144.7 കോടി രൂപയും നല്‍കി.
കൃഷിചെയ്തതില്‍ 94.7 ശതമാനം നെല്ലുമാത്രമാണ് കൊയ്യാനായത്. 5.3 ശതമാനം നെല്ല് പ്രതികൂല കാലാവസ്ഥയില്‍ നശിച്ചതായി സപ്ലൈകോ പാഡി മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു. സംസ്ഥാനത്താകെ ഉഷ്ണതരംഗം കൃഷിയെ ബാധിച്ചെങ്കിലും കുട്ടനാട്ടില്‍ ഉഷ്ണതരംഗം പുഞ്ചകൃഷിയെ ബാധിച്ചില്ല.
Discussion about this post