പാലക്കാട്: കുതിച്ചുയർന്ന് ഞാവൽപ്പഴ വില. സീസണിൽ 150-200 രൂപ വിലയുള്ള ഞാവൽപ്പഴത്തിന് ഇപ്പോൾ 400 രൂപയാണ് വില. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവല്‍പ്പഴമാണ് വിപണിയിൽ താരം. പടിഞ്ഞാറന്‍ മേഖലയില്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതും പ്രാദേശികമായി ഞാവല്‍പ്പഴങ്ങളില്ലാത്തതുമാണ് വില കൂടാന്‍ കാരണം.
പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങൾ 250 ഗ്രാമിന് 150 രൂപ വരെ വാങ്ങുന്നുണ്ട്. ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെ ഈടാക്കുന്നു. പച്ചക്കറി-മത്സ്യ – മാംസാദികള്‍ക്കെല്ലാം വില കൂടുകയാണ്. ഇതിനിടയിലും പഴങ്ങളുടെ വില താഴുന്നച് ആശ്വാസം പകരുന്നുണ്ട്. 60-65 രൂപയിലെത്തി നിൽക്കുകയാണ് നേന്ത്രപ്പഴം. 80 രൂപ കടന്ന പൈനാപ്പിളും 40 രൂപയില്‍ താഴെയായി.
Discussion about this post