വയനാട്: നാളികേര വികസന കൗൺസിൽ വയനാട് ജില്ലയിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളിൽ തൈ വിതരണം ആരംഭിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. നാളികേര
വികസന കൗൺസിൽ 50 ശതമാനം സബ്‌സിഡി നിരക്കിലാണ് തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്.
ജില്ലയിൽ ആകെ 31,800 നെടിയ ഇനം തെങ്ങിൻ തൈകളും 5,000 ഹൈബ്രിഡ് തെങ്ങിൻ തൈകളുമാണ് വിതരണം ചെയ്യുന്നത്. നെടിയ ഇനം തെങ്ങിൻ തൈകൾക്ക് 50 രൂപയും ഹൈബ്രിഡിന് 125 രൂപയുമാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ജൂൺ 30 ഓടെ തൈ വിതരണം പൂർത്തിയാകും. ആവശ്യമുള്ളവർ കൃഷിഭവനുകളുമായി ബന്ധപ്പെടണം
Discussion about this post