മഴക്കാലമായാൽ വീട്ടിലെ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പശുക്കൾക്കും പകർച്ചവ്യാധികൾ പിടിപ്പെടും. എന്നാൽ കൃത്യമായ പ്രതിരോധം വഴി ഇവ പ്രതിരോധിക്കാം. വൃത്തിഹീനമായ തൊഴുത്തുകളിൽ പലതരം രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാലികളിലെ പകർച്ചവ്യാധി തടയാം..
1. മഴയ്ക്ക് മുൻപ് വിരമരുന്നു നൽകുക
2. കുളമ്പുരോഗത്തിനും മറ്റുമായി പ്രതിരോധ കുത്തിവയ്പുകൾ നൽകുക.
3. പാലുത്പാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് ഊജ്ജം കൂടുതലുള്ള തീറ്റകൾ നൽകുക.
4. അകിടു വീക്കം വരാതെ ശ്രദ്ധിക്കുക.
5. കറവയ്ക്ക് മുൻപായി അകിട് വൃത്തിയായി കഴുകി തുടയ്ക്കാനും ശ്രദ്ധിക്കണം. കറവക്ക് ശേഷം കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ മുക്കി അണുനശീകരണം നടത്തുകയും ചെയ്യുക.
6. ഈർപ്പമേറെയുള്ള ഇളം പുല്ല് അധികം നൽകരുത്. ഇളം പുല്ല് അധികമായി തിന്നുന്നത് വയർ സ്തംഭനത്തിന് കാരണമാകും.
Discussion about this post