കൊച്ചി: എറണാകുളം ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യ സേവന കേന്ദ്രം ആരംഭിക്കുന്നു.മത്സ്യ കുഞ്ഞുങ്ങൾക്ക് തീറ്റ, മരുന്നുകൾ , പ്രോ ബയോട്ടിക്സ് എന്നിവ മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി അക്വാകൾച്ചർ ഇൻപുട്ട് ഷോപ്പോടുകൂടി ഒരു മിനി ലാബും കൺസൾട്ടൻസി സർവീസും രൂപീകരിക്കാനും പദ്ധതിയുണ്ട് . ജില്ലയിൽ ഒരു യൂണിറ്റാണ് അനുവദിച്ചിരിക്കുന്നത് . കേന്ദ്രം പ്രവർത്തിപ്പിക്കാൻ ഫിഷറീസ് സയൻസിൽ ബിരുദം നേടിയവരിൽ നിന്നോ സംരംഭകരിൽ നിന്നോ അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് കേരള ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല ) എറണാകുളം, ഫിഷറീസ് കോംപ്ലക്സ് ഡോ.സലിം അലി റോഡ് , എറണാകുളം, പിൻ 68 20 18 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം .
പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, മത്സ്യകൃഷി മേഖലയിൽ മുൻപരിചയം / പരിശീലന സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 . കൂടുതൽ വിവരങ്ങൾക്ക് മത്സ്യകർഷക വികസന ഏജൻസിയുമായി ബന്ധപ്പെടുക . ഫോൺ – 0484 239260 .
Discussion about this post