കേരള കാർഷിക സർവകലാശാല 2024-25 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്സുകൾ ഉൾപ്പടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവിധ കോഴ്സുകളുടെ പ്രോസ്പക്റ്റസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ അറിയാനായി www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൃഷി ശാസ്ത്രം, ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 14 വരെയും മറ്റ് കോഴ്സുകൾക്ക് ജൂൺ 11 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 0487-2438139, 0487- 2438143 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പിഎച്ച്ഡി പ്രോഗ്രാമുകൾ
1. പിഎച്ച്ഡി മൃഗ ശാസ്ത്രം
2. പിഎച്ച്ഡി അപ്ലൈഡ് മൈക്രോബയോളജി
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
1. എം.എസ്.സി വൈൽഡ് ലൈഫ് മനേജ്മെൻ്റ്
2. എം.എസ്.സി ഡെവലപ്പ്മെൻ്റ് ഇക്കണോമിക്സ്
3. എം.എസ്.സി എൻവയോൺമെൻ്റൽ സയൻസ്
4. എം.ടെക് റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗ്
5. എം.എസ്.സി ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസ്
6. എം.എസ്.സി ക്ലൈമറ്റ് സയൻസ്
7. മാസ്റ്റേഴ്സ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്.
ഇൻറ്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ
1. ബി.എസ്.സി- എം.എസ്.സി (ഇൻറ്റഗ്രേറ്റഡ്) ബയോളജി
2. ബി.എസ്.സി- എം.എസ്.സി (ഇൻറ്റഗ്രേറ്റഡ്) മൈക്രോബയോളജി
പിജി ഡിപ്ലോമകൾ
1. ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ്
2. ബയോ ഇൻഫർമാറ്റിക്സ്
3. ഫുഡ് ഇൻഡസ്ട്രി മാനേജ്മെൻ്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ
4. ഹൈടെക് ഹോർട്ടികൾച്ചർ
5. അഗ്രികൾച്ചർ
6. സയൻടിഫിക് വീഡ് മാനേജ്മെൻ്റ്
7. ഇൻ്റഗ്രേറ്റഡ് ഫാം മാനേജ്മെൻ്റ്
ഡിപ്ലോമ പ്രോഗ്രാമുകൾ
1. റീടെയിൽ മാനേജ്മെൻ്റ്
2. അഗ്രികൾച്ചറൽ മെക്കനൈസേഷൻ
Discussion about this post