ഇടുക്കി: നാടൻ കുടംപുളിയുടെ വില ഉയരുന്നു.150 രൂപ മുതൽ 160 രൂപ വരെയാണ് വിപണി വില. മുൻ വർഷങ്ങളിൽ ഇത് 100 രൂപ ആയിരുന്നു. വേനലും ഉഷ്ണതരംഗവും നാടൻ കുടംപുളിയുടെ ഉത്പാദനം കുറയാൻ കാരണമായി. ഇതോടെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ വില ഉയർന്നത്.
കുറഞ്ഞ വിലയ്ക്ക് പുളി എത്തുന്നുണ്ടെങ്കിലും ഹൈറേഞ്ചിൽ ഉത്പാദിപ്പിക്കുന്ന നാടൻ പുളിയ്ക്ക് ആവശ്യക്കാറേയാണ്. നാടൻപുളിയ്ക്ക് വില കൂടിയതോടെ കുടകിൽനിന്നെത്തുന്ന വരവ് പുളി വിപണിയിൽ സജീവമായി കേരളത്തിലെത്തുന്നുണ്ട്. വില അൽപം കൂടിയാലും ഗുണമേന്മയിൽ മുൻപനായ ഹൈറേഞ്ച് പുളിയോടാണ് എല്ലാവർക്കും പ്രിയം.
100-110 രൂപയ്ക്ക് ചില്ലറ വിൽക്കാനാകും എന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും വരവ് പുളി വാങ്ങാൻ പ്രേരിപ്പിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരികളാണ് നാടൻ പുളി ശേഖരിക്കുന്നത്. ഗുണമേന്മയേറിയ നാടൻപുളിയിൽനിന്ന് സത്ത് എടുക്കാമെന്നതാണ് ഇതിന്റെ വിപണിമൂല്യം വർധിപ്പിക്കുന്നു.
ഹൈറേഞ്ചിലെ കർഷകർ ഇടവിള എന്ന നിലയിലാണ് പുളിമരങ്ങൾ സംരക്ഷിക്കുന്നത്.
Discussion about this post