മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കർഷകരുടെ ക്ഷേമകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കർഷക അവാർഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണമേഖലയിലെ മികച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് വിതരണവും ഉദ്യോഗസ്ഥർക്കുള്ള അവാർഡ് വിതരണവും, മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായ വിതരണവും ആട് വളർത്തൽ കർഷക സഹകരണ സംഘം രൂപീകരണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു.
2019ലെ കന്നുകാലി സെൻസസിൽ കന്നുകാലികളുടെ എണ്ണം വർധിച്ചത് സർക്കാരിന്റെ പദ്ധതികൾ ലക്ഷ്യം കാണുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് കൂടുതൽ സേവനമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പിൽ പുനഃക്രമീകരണം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ പാളയം രാജൻ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ: എം.കെ. പ്രസാദ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: ബി. അരവിന്ദ് നന്ദിയും പറഞ്ഞു.
Discussion about this post