വരള്‍ച്ച, ഉഷ്ണ തരംഗം തുടങ്ങിയവ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍ തുടങ്ങിയവ മുഖേനയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ Nature of calamity എന്നതിന് കീഴിലെ Heat Wave എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ആധാര്‍കാര്‍ഡിന്റെ കോപ്പി, 2024-25 സാമ്പത്തിക വര്‍ഷത്തിലെ കരമടച്ച രസീത്, പാട്ട കൃഷി ആണെങ്കില്‍ പാട്ട കരാര്‍,ഉടമയുടെ കരം അടച്ച രസീത്, ടീ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആണ് ഉള്ളതെങ്കില്‍ അതിന്റെ കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്കന്റെ കോപ്പി, കൃഷി നാശം സംഭവിച്ച കൃഷിയിടത്ത് കര്‍ഷകന്‍ നില്‍ക്കുന്ന ഫോട്ടോ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2309122, 0471 2303990
Discussion about this post