ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, വിതരണം,സംഭരണം തുടങ്ങി മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ലൈസൻസ് കർശനമാക്കുന്നു. വാർഷിക വിറ്റുവരവ് 12 ലക്ഷത്തിൽ താഴെയുള്ള ചെറുകിട ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കും രജിസ്ട്രേഷനും, 12 ലക്ഷത്തിൽ അധികമുള്ള ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ലൈസൻസുമാണ് വേണ്ടത്. പ്രതിദിനം 3500 രൂപയിൽ കൂടുതൽ കച്ചവടമുള്ള സ്ഥാപനങ്ങൾ ലൈസൻസിന് പകരം 100 രൂപയുടെ രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ലൈസൻസ് കാലാവധി തീരുന്നതിനു മുൻപ് തന്നെ പുതുക്കുവാൻ ശ്രദ്ധിക്കണം. പുതുക്കാത്ത പക്ഷം പ്രതിദിന പിഴ 100 രൂപയാണ് നൽകേണ്ടത്. കാലാവധി പൂർത്തിയാകുന്ന ദിവസം ലൈസൻസ് റദ്ദാവുകയും തുടർന്ന് സ്ഥാപനത്തിൻറെ പ്രവർത്തനം നിർത്തിവച്ചു പുതിയതായി തുടങ്ങുകയും വേണമെന്നാണ് ചട്ടം. ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഏപ്രിൽ മുതൽ ജനുവരി നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ധാരാളം സ്ഥാപനങ്ങൾ ലൈസൻസ് മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് രജിസ്ട്രേഷൻ മാത്രം എടുത്ത 1000 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
Food safety license is being tightened for food manufacturing establishments
Discussion about this post