സംസ്ഥാനത്തെ കർഷകർക്കും പാടശേഖരസമിതികൾക്കും യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്നും വിത്ത് ലഭ്യതയെകുറിച്ച് പ്രചരിക്കുന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കൃഷി വകുപ്പ് അറിയിച്ചു.
വള്ളത്തോൾ നഗർ കൃഷിഭവനിൽ ഉൾപ്പെടുന്ന മുണ്ടനാട്ട് പാടശേഖരത്തിന് വിരിപ്പ് കൃഷിക്കായി നെൽവിത്ത് ലഭ്യമാക്കുന്നതിൽ കൃഷിഭവന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള കാർഷിക സർവ്വകലാശാല, വിവിധ ഫാമുകൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും ഇവിടെ ജ്യോതി ഇനം വിത്ത് ലഭ്യമാക്കിയിട്ടുള്ളതാണ് . തൃശൂർ ജില്ലയിലെ കോടശ്ശേരി ഫാമിൽ നിന്നാണ് ജ്യോതി വിത്ത് ലഭ്യമാക്കിയിട്ടുള്ളത്. കടുത്ത വേനലായതിനാലാണ് വിത്ത് വിതരണം വൈകിയതെന്ന് ജില്ലാ കൃഷി ഓഫീസിൽ നിന്നും അറിയിച്ചിട്ടുമുണ്ട്.നിലവിൽ കർഷകർക്ക് ആവശ്യമായ ജ്യോതി നെൽവിത്ത് കൃഷിഭവനിൽ ലഭ്യവുമാണ്. മാത്രമല്ല സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിലും കർഷകർക്ക് ആവശ്യമുള്ള നെല്ല് വിത്ത് നൽകുന്നതിന് കൃഷി വകുപ്പ് സജ്ജമാണെന്നും അധികാരികൾ പറഞ്ഞു.
Like
Comment
Share















Discussion about this post