1. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ ജ്യോതി ഇനം നെൽവിത്ത്, ചീര,വെള്ളരി,പാവൽ,വെണ്ട,കുമ്പളം മത്തൻ എന്നിവയുടെ വിത്തുകൾ, പച്ചക്കറി തൈകൾ,വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, നാരക തൈകൾ സീതപ്പഴം,പാഷൻ ഫ്രൂട്ട് തൈകൾ എന്നിവ ലഭ്യമാണ്. ഫോൺ നമ്പർ 9383471808.
2. മണ്ണാർക്കാട് റീജണൽ പൗൾട്ടറി ഫാമിൽ 2024 ജൂൺ മാസം വിതരണം ചെയ്യുന്ന 46 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. ഒരു ദിവസം പ്രായമായ പിട കുഞ്ഞുങ്ങളെ 25 രൂപയ്ക്കും പൂവൻ കുഞ്ഞുങ്ങൾ 5 രൂപയ്ക്കും കോഴിവളം കിലോ മൂന്നു രൂപയ്ക്കും ലഭ്യമാണ് ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 0481-2373710, 8301897710.
3. മലമ്പുഴ മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും എടുക്കുന്ന 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കൊഴിക്കുഞ്ഞുങ്ങളെ കുഞ്ഞ് ഒന്നിന് 130 രൂപ നിരക്കിൽ ലൈസൻസ്ഡ് എഗ്ഗർ നഴ്സറികളിൽ നിന്ന് ലഭ്യമാണ്.ഈ കേന്ദ്രത്തിൽ നിന്നും കോഴിമുട്ട 6 രൂപ നിരക്കിൽ നൽകുന്നതാണ്. താല്പര്യമുള്ളവർ 85 90 66 39 40 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുക.
4. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വം വിഭാഗം പൂക്കോട് ഡയറി സയൻസ് കോളേജിൽ വെച്ച് മെയ് 27, 28, 29 തീയതികളിലായി പാൽക്കട്ടി ശാസ്ത്രീയമായ ഉൽപാദന രീതിയിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള ക്ഷീരകർഷകരും സംരംഭകരും 9744975460 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
Discussion about this post