വയനാട് ഉരുൾപൊട്ടലില്‍ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീരവികസന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 30 ഏക്കര്‍ പുല്‍കൃഷി നശിച്ചെന്നും ഇതുവഴി 7.8 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
പാല്‍ 324 ലിറ്ററില്‍നിന്ന് 123 ലിറ്ററായി കുറഞ്ഞു. പാല്‍ വിറ്റുവരവില്‍ 73,939 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകള്‍ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തില്‍ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കുന്നത്. ക്ഷീരകര്‍ഷര്‍ക്ക് ലഭിക്കുന്ന പാലിന്‍റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികള്‍, നശിച്ച പുല്‍കൃഷി എന്നിവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
മൃഗസംരക്ഷണ മേഖലയിൽ 2.5 കോടി രൂപ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ജീവൻ നഷ്ടമായ വളർത്തുമൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പടെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
68.13 lakh loss in dairy sector in Wayanad landslides
Discussion about this post