Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കുട്ടികൾക്ക് ഓണത്തിന് 5 കിലോ അരി വിതരണം ചെയ്യും,വെള്ള, നീല കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അധികം അരി നൽകും

Agri TV Desk by Agri TV Desk
September 10, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

5 kg of rice is distributed to all the children of government schools this onam

നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തിൽ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയർത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാർഥികൾക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതിൽ, 2.06 ലക്ഷം കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളിൽ എത്തിച്ചുനൽകുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളിൽ എത്തിച്ചുനൽകുന്ന അരി പി.ടി.എ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂളുകൾ നടത്തണം. വിതരണം പൂർത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ഓണക്കാലത്തെ വിലവർധന ഒഴിവാക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെള്ളയും നീലയും കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. വിപണിയിൽ 55-60 രൂപ വിലയുള്ള ചമ്പാവരി അരിയാണ് റേഷൻകടകൾ വഴി ഇങ്ങിനെ വിതരണം ചെയ്യുന്നത്. ബിപിഎൽ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ അമ്പത് ശതമാനം ചമ്പാവരി അരി നൽകാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

 

Tags: AAY Card holder keralaonam free kit distributionschool students
ShareTweetSendShare
Previous Post

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ഒന്നാം സ്ഥാനം

Next Post

മിൽമയുടെ ഓണസമ്മാനം, ക്ഷീരകർഷകർക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസം കാലിത്തീറ്റ ലഭിക്കും

Related Posts

കൃഷിവാർത്ത

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

Next Post

മിൽമയുടെ ഓണസമ്മാനം, ക്ഷീരകർഷകർക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസം കാലിത്തീറ്റ ലഭിക്കും

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies