പുതിന വീട്ടില്‍ വളര്‍ത്തുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ 5 കാര്യങ്ങള്‍ നോക്കാം. ഇക്കാര്യങ്ങള്‍ കൃത്യമായി വര്‍ഷം മുഴുവന്‍ പുതിനയില്‍ നിന്ന് വിളവ് ലഭിക്കും.
പുതിന വളര്‍ത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍
1. രാവിലത്തെ സൂര്യപ്രകാശവും ഉച്ചതിരിഞ്ഞ് തണലും ലഭിക്കുന്നിടത്ത് വേണം പുതിന വെക്കാന്‍. പ്രത്യേകിച്ചും ചൂടുകൂടിയ പ്രദേശമാണെങ്കില്‍.
2. പടര്‍ന്നു വളരാതിരിക്കാന്‍ കണ്ടെയ്‌നറില്‍ പുതി വളര്‍ത്തുന്നതാണ് ഉത്തമം.
3. പുഷ്പിക്കുന്നതിന് മുമ്പ് തന്നെ വിളവെടുക്കുക
4. ഇടതൂര്‍ന്നും അതേസമയം പടര്‍ന്നുപോകാതിരിക്കാനും പുതിന ചെടി ഇടയ്ക്കിടെ നേര്‍ത്തതായി വെട്ടിക്കൊടുക്കുക
5. പൂവിന്റെ മുകുളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ അവയെ നുള്ളിക്കളയുക. അങ്ങനെ ചെയ്യുമ്പോള്‍ ചെടി അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ആരോഗ്യകരമായ ഇലകള്‍ വളരുന്നതിലേക്ക് ലഭ്യമാക്കും
പുതിന വളര്‍ത്തുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
1. പുതിന ഗാര്‍ഡനിലും മറ്റും വളര്‍ത്തുമ്പോള്‍ പടര്‍ന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗാര്‍ഡന്‍ പൂര്‍ണമായും പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും
2. ഈര്‍പ്പം കൂടിയ സ്ഥലങ്ങളില്‍ പുതിന വളര്‍ത്തരുത്
3. നന കൂടാനും കുറയാനും പാടില്ല
4. സൂര്യപ്രകാശം തീരെ ലഭിക്കാത്ത തരത്തില്‍ തണലുള്ള സ്ഥലങ്ങളില്‍ പുതിന വളര്‍ത്താന്‍ പാടില്ല
5. വളപ്രയോഗം അമിതമാകരുത്. അമിതമായാല്‍ അതിന്റെ ഫ്‌ളേവര്‍ നഷ്ടപ്പെടാന്‍ കാരണമാകും.
പുതിന നല്ല രീതിയില്‍ വളര്‍ത്താന്‍ ചില പൊടിക്കൈകള്‍
6.0-7.0 പിഎച്ച് ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള, ഈര്‍പ്പമുള്ള, ഫലഭൂയിഷ്ഠമായ മണ്ണ് ഉപയോഗിക്കുക.
നല്ല മണവും രുചിയുമുള്ള പുതിന ലഭിക്കാന്‍ ഓരോ 2-4 വര്‍ഷം കൂടുമ്പോള്‍ മാറ്റിനടുക.
3-4 മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നട്ടുപിടിപ്പിക്കുക. തണല്‍ സഹിക്കുമെങ്കിലും നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഇരുട്ടില്‍ പുതിന വളര്‍ത്താന്‍ കഴിയില്ല.
Discussion about this post