കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പുതിയതായി പരിശീലനം പൂർത്തിയാക്കിയ 440 എ ഹെല്പ്പർമാർ പ്രവർത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശു സഖിമാരാണ് 17 ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കി അക്രഡിറ്റ് ചെയ്തു എ ഹെൽപ്പർ ആയി മാറ്റുന്നത്. മൃഗസംരക്ഷണ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ കർഷകരുടെ അടുക്കൽ എത്തിക്കുകയും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള സഹായങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഇവരുടെ സേവനങ്ങൾ, മൃഗാരോഗ്യ സംരക്ഷണത്തിനും ഉൽപാദന വർദ്ധനവിനും ഉതങ്ങുന്ന വിജ്ഞാന പ്രവർത്തനങ്ങൾ ആണ് എ ഹെൽപ്പ് കൊണ്ട് വിഭാവനം ചെയ്യുന്നത്. എ ഹെല്പിന് ചെറിയതോതിലുള്ള ഫീസും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിശീലന പരിപാടി നടത്തുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളാണ്. കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്,വാഗമൺ ആലുവ, മലമ്പുഴ, മുണ്ടയാട്, സുൽത്താൻബത്തേരി എന്ന സ്ഥലങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകൾ ആണ് പരിശീലനം നൽകുന്നത്.
Content summery : Kudumbashree members to support livestock sector through A-HELP programme under the project of Kerala Animal Husbandary Department
Discussion about this post