മനം മയക്കുന്ന നീലക്കുറിഞ്ഞി നാൾതോറും കുറയുന്നുവെന്ന് പഠന റിപ്പോർട്ട്. മൂന്നാറും നീലഗിരിയുമടക്കം പശ്ചിമഘട്ട മലനിരകളിലെ നീലക്കുറിഞ്ഞിയിൽ 40 ശതമാനത്തിൻ്റെ കുറവാണ് ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) അംഗീകരിച്ച ചുവപ്പുപട്ടിക പഠനത്തിൽ പറയുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെ വ്യാപനമേറിയതും സ്വാഭാവിക ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് നീലക്കുറിഞ്ഞി നാമമാത്രമാകാൻ കാരണം. ചോലമരങ്ങളും പുൽമേടുകളും വെട്ടിനിരത്തിയത് നീലക്കുറിഞ്ഞിയെ ഇല്ലാതാക്കി.
സെൻ്റർ ഫോർ ഇക്കോളജി ടാക്സോണമി കൺസർവേഷൻ ആൻഡ് ക്ലൈമറ്റ്ചേഞ്ച്, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ വെസ്റ്റേൺഘട്സ് ഹോൺബിൽ ഫൌണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഡോ. കെ.എച്ച്. അമിതാബച്ചൻ, എം.എ ദേവിക എന്നിവർ നടത്തിയ പഠനമാണ് ഐയുസിഎൻ പ്രസിദ്ധീകരിച്ചത്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നിലക്കുറിഞ്ഞിസ സംരക്ഷിത സസ്യമാണ്.
40 percent reduction in strobilanthes kunthiana
Discussion about this post